കൊളംബോ: ശ്രീലങ്കയിൽ ഫെബ്രുവരിയിൽ രൂപപ്പെട്ട സാമുദായിക അസ്വാരസ്യം കലാപത്തിലേക്ക് വളർത്തിയത് തീവ്ര ബുദ്ധേദശീയവാദ സംഘടനകളെന്ന് നിരീക്ഷകർ. ബോഡു ബാല സേന (ബി.ബി.എസ്) എന്നറിയപ്പെടുന്ന ബുദ്ധദേശീയവാദികളാണ് മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായ വ്യാപക അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് ആേരാപിക്കപ്പെടുന്നത്. സംഘർഷത്തിൽ ബുദ്ധ മതക്കാരനായ ഒരാൾ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം വ്യാപിക്കാൻ തുടങ്ങിയത്.
കാൻഡി ജില്ലയിലെ മുസ്ലിംകളുടെ കടകൾ, ആരാധനാലയങ്ങൾ എന്നിവയാണ് തിങ്കളാഴ്ച ആക്രമിക്കപ്പെട്ടത്. തുടർന്ന് ഇത് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചു. ആദ്യത്തിൽ പൊലീസ് കർശന നടപടികൾ കൈക്കൊണ്ടില്ലെന്ന് വിമർശനമുയർന്നിട്ടുണ്ട്. കാൻഡി ജില്ലയിൽ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ന്യൂനപക്ഷമായ മുസ്ലിംകൾക്കെതിരായ അക്രമം തുടരുകയായിരുന്നു.
ശ്രീലങ്കയിൽ 10 ശതമാനമാണ് മുസ്ലിം ജനസംഖ്യ. 75 ശതമാനം വരുന്ന സിംഹള-ബുദ്ധരാണ് ഭൂരിപക്ഷം. 2013 മുതൽ തീവ്ര ബുദ്ധദേശീയവാദികൾ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമം നടത്തുന്നുണ്ട്. മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും ചെറിയ സംഘർഷങ്ങളും നേരത്തെ പല സമയങ്ങളിലായി ഉണ്ടായിട്ടുണ്ട്. ബി.ബി.എസ് എന്ന സംഘടനയാണ് ഇൗ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്.
രാജ്യത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായും ഇൗ സംഘം മതപരിവർത്തനമാരോപിച്ച് ആക്രമണം നടത്തിയിട്ടുണ്ട്. 2014ൽ പോപ് ഫ്രാൻസിസ് മാർപാപ്പ ശ്രീലങ്ക സന്ദർശിക്കുന്നതിലും ഇൗ സംഘടന എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മ്യാന്മറിലെയും ശ്രീലങ്കയിലെയും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ബുദ്ധ ആത്മീയ നേതാവ് ദലൈലാമയെയും ഇവർ തള്ളിപ്പറഞ്ഞിരുന്നു. മ്യാന്മറിൽ റോഹിങ്ക്യൻ വംശഹത്യക്ക് നേതൃത്വം നൽകുന്ന ബുദ്ധിസ്റ്റ് ഗ്രൂപ്പുകളോട് ആശയപരമായി യോജിപ്പും പ്രകടിപ്പിച്ചിട്ടുണ്ട് ഇൗ സംഘടന.
സാമുദായിക സംഘർഷം രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്ന സാഹചര്യം പരിഗണിച്ചാണ് ശ്രീലങ്കൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കാൻഡി അടക്കമുള്ള ജില്ലകളിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശങ്ങളിൽ നിന്നടക്കം നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇതിനകം 20േലറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.