കൊളംബോ: അഴിമതി ആരോപണത്തെത്തുടർന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി രവി കരുണനായകെ രാജിവെച്ചു. ശ്രീലങ്കയിൽ ഒരു പുതിയ രാഷ്ട്രീയസംസ്കാരം വളർത്തിയെടുക്കുന്നതിെൻറ ഭാഗമായാണ് തെൻറ രാജിയെന്നാണ് കരുണനായകെയുടെ വാദം. സർക്കാറിെന അസ്ഥിരപ്പെടുത്താൻ പ്രതിയോഗികൾക്ക് കഴിയില്ലെന്ന് ഉറപ്പുവരുത്താൻ കൂടിയാണിതെന്നും പറയുന്നു. രാജിവെക്കുന്നതിൽ ഒരുവിധ കുറ്റബോധവും ഇല്ലെന്നും അഭിമാനത്തോടെയാണെന്നും 54കാരനായ കരുണനായകെ അറിയിച്ചു.
നടന്ന ഒാഹരിവിൽപനയുമായി ബന്ധപ്പെട്ട അഴിമതിയിൽ ചോദ്യം ചെയ്യലിനായി കരുണനായകെ പ്രസിഡൻഷ്യൻ കമീഷൻ മുമ്പാകെ ഹാജരായിരുന്നു. ആ സമയത്തെ ശ്രീലങ്കൻ സെൻട്രൽ ബാങ്ക് മേധാവിയായ അർജുന മഹേന്ദ്രൻ എന്നയാളുടെ മരുമകെൻറ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന പെർപച്വൽ ട്രഷറീസ് ലിമിറ്റഡ് എന്ന കമ്പനി വിവാദ അഴിമതിയിൽ ഉൾപ്പെട്ടിരുന്നു. കരുണനായകെ ഇൗ കമ്പനിയുടെ വ്യവസായിക്ക് പണം നൽകി കൊളംബോയിൽ ആഡംബരവസതി വാടകക്കെടുത്തതായാണ് ആരോപണം.
അഴിമതി അവസാനിപ്പിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പ്രസിഡൻറ് മൈത്രിപാല സിരിസേനക്കുമേൽ മന്ത്രിസഭയിലെ കരുണനായകക്കെതിരെ നടപടിെയടുക്കാൻ സമ്മർദമുണ്ടായിരുന്നു.രാജ്യത്ത് പുതിയൊരു സംസ്കാരം ഇതിലൂടെ രൂപപ്പെടുമെന്നും അഴിമതിആരോപണത്തെത്തുടർന്ന് ഇതുവരെ ഒരു രാഷ്ട്രീയ നേതൃത്വവും രാജിവെച്ചിട്ടില്ലെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.