കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ആക്രമണം നടത്തിയ ചാവേറുകളെല്ലാം തദ്ദേശീ യർ തന്നെ. ഇതിൽ ഒാരോ വ്യക്തിയെയും തിരിച്ചറിയാനുള്ള ശ്രമകരമായ ദൗത്യമാണ് പുരോഗ മിക്കുന്നത്. ചാേവറുകളും അവർക്ക് സൗകര്യം ഒരുക്കിയവരും ശ്രീലങ്കക്കാർതന്നെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള വിദേശ സഹായം കിട്ടിയിരിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, സ്ഫോടന പരമ്പരയെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കാൻ ശ്രീലങ്ക ജുഡീഷ്യൽ കമീഷനെ നിയോഗിച്ചു. സുപ്രീംകോടതി ജഡ്ജി വിജിത് മലൽഗോഡയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമീഷനെ നിയമിച്ച് പ്രസിഡൻറ് മൈത്രിപാല സിരിസേന തിങ്കളാഴ്ച ഉത്തരവിറക്കി.
രണ്ടാഴ്ചക്കുള്ളിൽ കമീഷൻ റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസ് വിജിതിന് പുറെമ, മുൻ പൊലീസ് മേധാവി എൻ.കെ. ഇളങ്കക്കൂൻ, ക്രമസമാധാന മന്ത്രാലയം മുൻ സെക്രട്ടറി പദ്മസിരി ജയമാന്നെ എന്നിവരും സമിതിയിലുണ്ട്. പ്രസിഡൻറിനാണ് കമീഷൻ റിപ്പോർട്ട് നൽകേണ്ടത്. ഇന്ത്യ, സിംഗപ്പൂർ സ്വകാര്യ സന്ദർശനത്തിലായിരുന്ന സിരിസേന തിങ്കളാഴ്ച രാവിലെയാണ് രാജ്യത്ത് മടങ്ങിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.