കൊളംേബാ: ഇൗമാസം ഏഴിനു പാർലമെൻറിൽ നടക്കുന്ന വിശ്വാസവോെട്ടടുപ്പിൽ തമിഴ് വിമതരു ടെ പിന്തുണ ഉറപ്പിക്കാൻ തന്ത്രങ്ങളുമായി പ്രസിഡൻറ് മൈത്രിപാല സിരിസേനയും അധികാരം കൈയേറിയ മഹിന്ദ രാജപക്സയും. ജയിലിലടച്ച തമിഴ്തടവുകാരെ മുഴുവൻ മോചിപ്പിക്കുന്ന കാര്യം പരിഗണിച്ചുവരുകയാണെന്ന് രാജപക്സയുടെ മകനും എം.പിയുമായ നമൽ രാജപക്സ ട്വീറ്റ് ചെയ്തു.
തമിഴ് ന്യൂനപക്ഷത്തിന് സ്വയംഭരണ മേഖല വേണമെന്നാവശ്യപ്പെട്ട് 30 വർഷമായി പോരാട്ടം നയിക്കുകയാണ് ലിബറേഷൻ ടൈഗേഴ്സ് ഒാഫ് തമിഴ് ഇൗഴം (എൽ.ടി.ടി.ഇ). എൽ.ടി.ടി.ഇയുടെ സമരങ്ങളെ സർക്കാർ സായുധമായി അടിച്ചമർത്തുകയായിരുന്നു. അക്കാലത്ത് മഹിന്ദ രാജപക്സയായിരുന്നു പ്രസിഡൻറ്. തീവ്രവാദക്കുറ്റം ചുമത്തി നിരവധി തമിഴ് വംശജരെ ജയിലിലടക്കുകയും ചെയ്തു.
എന്നാൽ, രാഷ്ട്രീയ പിന്തുണക്കായി തടവുകാരെ വിട്ടയക്കുമെന്ന തീരുമാനത്തിലാണ് ഇപ്പോൾ രാജപക്സ. 225 അംഗ പാർലമെൻറിൽ തമിഴ് നാഷനൽ സഖ്യത്തിന് (ടി.എൻ.എ) 22 എം.പിമാരുണ്ട്. പിന്തുണ നൽകിയാൽ മന്ത്രിപദവി വരെ ടി.എൻ.എ എം.പിമാർക്ക് രാജപക്സ വാഗ്ദാനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.