കാഠ്മണ്ഡു: കനത്ത മഞ്ഞിടിച്ചിലിൽ ഹിമാലയത്തിൽ ഒമ്പതു പർവതാരോഹകർ കൊല്ലപ്പെട്ടു. നേപ്പാളിെൻറ ഭാഗമായ ഗുർജ മലനിരയിലാണ് സംഭവം. കനത്ത മഞ്ഞിടിച്ചിലിൽ നിരവധി സാഹസിക യാത്രികർ തങ്ങിയ താൽക്കാലിക ക്യാമ്പുകൾ തകർന്നു. മരിച്ചവരിൽ അഞ്ചുപേർ ദക്ഷിണകൊറിയൻ പൗരന്മാരാണ്. സമുദ്രനിരപ്പിൽനിന്ന് 3,500മീറ്റർ ഉയരത്തിലാണ് അപകടമുണ്ടായത്.
നേപ്പാളിലെ മ്യാഗ്ദി ജില്ലയിലാണ് അപകടമുണ്ടായ മലനിരകൾ. വെള്ളിയാഴ്ച വൈകുന്നേരമാണ് അപ്രതീക്ഷിതമായുണ്ടായ മഞ്ഞിടിച്ചിലുണ്ടായത്. ദക്ഷിണകൊറിയൻ സംഘത്തോടൊപ്പമുണ്ടായിരുന്ന നേപ്പാൾ പൗരനായ വഴികാട്ടിയും മരിച്ചു. ഒക്ടോബർ ഏഴിന് പർവതാരോഹണത്തിന് പുറപ്പെട്ടതാണ് ഇൗ സംഘം. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേറ്റ് ചികിത്സയിലാണ്.
കാലാവസ്ഥ മോശമായതിനെ തുടർന്ന് യാത്ര തൽക്കാലം അവസാനിപ്പിച്ച് ക്യാമ്പുകളിൽ കഴിയവെയാണ് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. രക്ഷാപ്രവർത്തകർ എത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ ഹെലികോപ്ടറിൽ രക്ഷാസംഘം അപകടസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.
സമുദ്രനിരപ്പിൽനിന്ന് 7,193മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ഗുർജയിൽ ഒരോവർഷവും നിരവധി സഞ്ചാരികൾ എത്താറുണ്ട്. 2015ൽ ഹിമാലയത്തിൽ മഞ്ഞിടിഞ്ഞ് 19പേർ മരിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.