???????? ?????????? ?????? ???????????? ?????? ??????? ??????????

സിറിയയിൽ കാർ ബോംബ്​ സ്​ഫോടനം; നിരവധിപ്പേർ കൊല്ലപ്പെട്ടെന്ന്​​ റിപ്പോർട്ട്​

ഡമാസ്​കസ്​: സിറിയയിലുണ്ടായ കാർ ബോംബ്​ സ്​ഫോടനത്തിൽ നിരവധിപ്പേർ കൊല്ലപ്പെ​െട്ടന്ന്​ റിപ്പോർട്ട്​. ദൈർ അസ്സൂർ നഗരത്തിലാണ്​ സ്​ഫോടനമുണ്ടായത്​. ചാവേർ പൊട്ടിതെറിച്ചാണ്​ അപകടമുണ്ടായതെന്ന്​​ വാർത്ത എജൻസികൾ റിപ്പോർട്ട്​ ചെയ്​തു. എന്നാൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം സംബന്ധിച്ച്​ കൃത്യമായ വിവരങ്ങളില്ല. 

സിറിയയിലെ ​െഎ.എസി​​െൻറ അവസാന ശക്​തകേന്ദ്രമായ ദൈർ അസ്സൂർ നഗരം സൈന്യം തിരിച്ച്​ പിടിച്ചുവെന്ന്​ സിറിയൻ മാധ്യമമായ സന റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെ നഗരത്തിൽ സ്​ഫോടനമുണ്ടായിരിക്കുന്നത്​. 

യുഫ്രട്ടീസ്​ നദിയോട്​ ചേർന്നാണ്​ നഗരം സ്ഥിതി ചെയ്യുന്നത്​. ഇവിടെവെച്ചായിരുന്നു ഇറാഖിനും സിറയക്കുമിടയിൽ ആയുധക്കൈമാറ്റവും മറ്റും ​െഎ.എസ്​ നടത്തിയിരുന്നത്​. സിറിയയിലെ പ്രധാന എണ്ണസമ്പന്ന നഗരം കൂടിയാണിത്​.

Tags:    
News Summary - Suicide bomb kills dozens in Syria-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.