ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വ്യാജരേഖ സമർപ്പിക്കുകയും സ്വ ത്തുവിവരം മറച്ചുവെക്കുകയും ചെയ്ത മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ സുപ്രീംക ോടതി അയോഗ്യനാക്കി. 2013ൽ മത്സരിക്കുേമ്പാൾ കാപിറ്റൽ എഫ്.ഇസെഡ്.ഇയിലുള്ള സമ്പത്ത് സംബന്ധിച്ച വിവരങ്ങൾ ശരീഫ് മറച്ചുവെച്ചതായി കോടതി ചൂണ്ടിക്കാട്ടി.
സ്വത്തുവിവരം മറച്ചുവെക്കുന്നത് രാജ്യത്തിന് ഗുണകരമല്ല. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. അഴിമതിക്കേസിൽ ഏഴു വർഷം തടവിന് ശിക്ഷിക്കപ്പെട്ട ശരീഫ് 2018 ഡിസംബർ മുതൽ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.