ബിഷേക്: പുൽവാമയിലെയും ശ്രീലങ്കയിലെയും ഭീകരാക്രമണങ്ങൾ ആളുകളുടെ മനസ്സിലുണ്ടാ ക്കിയ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇത്തരം ഭീഷണ ികൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ പൊരുതാൻ ഇത് സഹായിക്കുമെന്നും അവർ പറഞ്ഞു.
ഷെങ്ക്ഹായി കോഓപറേഷൻ ഓർഗനൈസേഷൻ കൗൺസിലിൽ വിദേശമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുഷമ. അടുത്തിടെ ഭീകരാക്രമണത്തിനിരയായ ശ്രീലങ്കയിലെ സഹോദരങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ ഹൃദയം.
പുൽവാമയുണ്ടാക്കിയ മുറിവുകൾക്കിടയിലാണ് അയൽരാജ്യത്തും ഇത്തരമൊരു ക്രൂരമായ ആക്രമണം നടക്കുന്നത് അറിയുന്നത്. ഭീകരതക്കെതിരെ ശക്തമായ നിലപാടെടുക്കാൻ അത് പ്രേരണ നൽകിയെന്നും സുഷമ കൂട്ടിച്ചേർത്തു. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.