ന്യൂഡൽഹി: ഡോക്ലാം വിഷയത്തിൽ രാജ്യസഭയിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ അഭിപ്രായ പ്രകടനം കള്ളമെന്ന് ചൈന. ചൈനീസ് സർക്കാറിെൻറ ഒൗദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസാണ് സുഷമ സ്വരാജിെൻറ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. സിക്കിം അതിർത്തിയിലെ പ്രശ്നങ്ങളിൽ ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ടെന്ന് സുഷമ പാർലമെൻറിൽ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈന്യത്തെ പിൻവലിച്ച് ചർച്ച നടത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. അതിനായി നയതന്ത്രതലത്തിൽ ഇടപെടൽ ശക്തമാക്കുമെന്നും സുഷമ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെയാണ് രൂക്ഷമായ വിമർശനവുമായി ചൈനീസ് മാധ്യമം രംഗത്തെത്തിയത്. പാർലമെൻറിലെ സുഷമയുടെ പ്രസംഗം നുണയാണ്. ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ കടന്നുകയറ്റം യാഥാർഥ്യമാണ്. ഇന്ത്യയുടെ സൈനിക ശക്തി ചൈനക്ക് ഏറെ പിറകിലാെണന്നും ഗ്ലോബൽ ടൈംസ് അവകാശപ്പെടുന്നു.
അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തയാറല്ലെന്ന വ്യക്തമായ നിലപാടും ചൈന സ്വീകരിച്ചിട്ടുണ്ട്. ഡോക്ലാം ചൈനയുടെ അധീനതയിലുള്ള പ്രദേശമാണ്. അതിൽ ഒരിഞ്ച് പോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും പത്രത്തിെൻറ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡോക്ലാമിൽ ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് റോഡ് നിർമിക്കുന്നത്. ഇന്ത്യയാണ് ഇവിടെ നിന്ന് സൈന്യത്തെ പിൻവലിക്കേണ്ടതെന്നും ലേഖനത്തിൽ പരാമർശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.