ന്യൂഡൽഹി: ഭീകരവാദം ഇല്ലാതാക്കാൻ ഇന്ത്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഇറാൻ. വിദേശകാര്യമന്ത്രി സുഷ മാ സ്വരാജുമായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് ആർഗാചി നടത്തിയ കൂടികാഴ്ചക്ക് ശേഷം ട്വിറ്റർ പോസ് റ്റിലുടെയാണ് ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച വിവരം ഇറാൻ അറിയിച്ചത്.
ഇന്ത്യയും ഇറാനും തീവ്രവാദി ആക്രമണങ്ങളുടെ ദുരിതം അനുഭവിക്കുകയാണ്. ഇന്ന് സുഷമാ സ്വരാജുമായുള്ള കൂടികാഴ്ചക്ക് ശേഷം തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടാൻ തീരുമാനിച്ചു. സഹിച്ചത് മതിയെന്നും ഇറാൻ വിദേശകാര്യ മന്ത്രി ട്വിറ്ററിൽ കുറിച്ചു.
ത്രിദിന ബൾഗേറിയൻ സന്ദർശനത്തിനിടെയാണ് സുഷമ സയ്യിദ് അബ്ബാസുമായി കൂടികാഴ്ച നടത്തിയത്. ഫെബ്രുവരി 13ന് ഇറാനിൽ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് ഭീകരാക്രമണം ഉണ്ടായിരുന്നു. സംഭവത്തിൽ 27 പേർ െകാല്ലപ്പെട്ടിരുന്നു. കശ്മീരിൽ പുൽവാമയിൽ നടന്ന ചാവേർ ബോംബ് സ്ഫോടനത്തിൽ 40 പേർ സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.