സി​റി​യ​യി​ൽ ഒ​ഴി​പ്പി​ക്ക​ൽ പു​ന​രാ​രം​ഭി​ച്ചു

ഡമസ്കസ്: അലപ്പോയിലെ ഉപരോധ ഗ്രാമങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് പുനരാരംഭിച്ചു. മേഖലകളിൽനിന്ന് ഒഴിപ്പിച്ചവരുമായി യാത്രതിരിച്ച ബസിനു നേരെയുണ്ടായ ആക്രമണത്തിനുശേഷമാണിത്. കഴിഞ്ഞദിവസം 3000 പേരാണ് സ്വന്തം വീടു വിട്ടിറങ്ങിയത്. വിമത കേന്ദ്രങ്ങളിൽനിന്ന് ഒഴിപ്പിക്കൽ നടപടികൾ മണിക്കൂറുകളോളം നീണ്ടതായി റിപ്പോർട്ടുണ്ട്. ജയിലിലടച്ച 750ഒാളം തടവുകാരെ വിട്ടയക്കണമെന്ന് വിമതർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി 11 മണിക്കൂറോളം തടസ്സപ്പെട്ടതെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷക സംഘങ്ങൾറിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച അലപ്പോയിലെ റാഷ്ദിൻ മേഖലയിൽ നടന്ന കാർ ബോംബ് ആക്രമണത്തിൽ 68 കുട്ടികളുൾപ്പെടെ 126 പേരാണ് െകാല്ലപ്പെട്ടത്.  അലപ്പോയിലെ ഫുആ, കഫ്റായ ഗ്രാമങ്ങളിൽനിന്നുള്ളവരെ  സർക്കാർ അധീനതയിലുള്ള ലതാകിയ, ഡമസ്കസ് എന്നിവിടങ്ങളിലേക്കാണ് മാറ്റുന്നത്. ഉപരോധഗ്രാമങ്ങളായ മദായ, സബദാനി എന്നിവിടങ്ങളിൽനിന്ന് വിമതർ കുടിയൊഴിയാൻ സമ്മതിച്ചിരുന്നു. 

Tags:    
News Summary - syria evacuation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.