ഡമസ്കസ്: സിറിയയിൽ ഇസ്രായേൽസേന ജെറ്റുകളും മിസൈലുകളുമുപയോഗിച്ച് ആക്രമണം നടത്തിയതായി സിറിയൻ സർക്കാർവൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചയാണ് മൂന്നുതവണകളായി ആക്രമണം നടന്നത്. വ്യോമാക്രമണത്തിന് ശേഷം ഗോലാൻകുന്നുകളിൽ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായും സിറിയൻ സർക്കാർ ചാനൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, സിറിയൻ പ്രതിരോധസംവിധാനം റോക്കറ്റുകളെ തകർത്തു.
'സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, വാർത്തകളെക്കുറിച്ച് ഇസ്രായേൽ അധികൃതർ പ്രതികരിച്ചില്ല. സാധാരണ ഇത്തരം ആക്രമണങ്ങൾ ഇസ്രായേൽ ഒൗദ്യോഗികമായി സ്ഥിരീകരിക്കാറില്ല. സിറിയയിൽ നൂറിലേറെ തവണ ആക്രമണം നടത്തിയിരുന്നതായി കഴിഞ്ഞവർഷം ആഗസ്റ്റിൽ േവ്യാമസേനമേധാവി വെളിപ്പെടുത്തിയിരുന്നു. സിറിയയിൽ ഇറാൻ-ഹിസ്ബുല്ല വിഭാഗത്തിന് സ്വാധീനമുണ്ടാകുന്നതിനെ ഇസ്രായേൽ ഭയക്കുന്നതായും അതിനാൽ വിവിധ സായുധ സംഘങ്ങളെ സഹായിക്കുന്നതായും സിറിയൻസർക്കാർ ആരോപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.