ഡമസ്കസ്: റഷ്യൻ സഖ്യസേനയുടെ ആക്രമണത്തിൽ സിറിയയിൽ 24 മണിക്കൂറിനുള്ളിൽ 80 പേർ കൊല്ലപ്പെട്ടു. ബശ്ശാർ അൽഅസദ് സർക്കാർ സേനയും റഷ്യൻ സേനയും സംയുക്തമായി തെക്കുകിഴക്കൻ സിറിയയിലാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഏറെയും സിവിലിയന്മാരാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിഴക്കൻ പ്രവിശ്യയിലെ അൽ ശഫാഹ് എന്ന ഗ്രാമത്തിലാണ് റഷ്യൻ വിമാനങ്ങൾ ഷെല്ലാക്രമണം നടത്തിയത്.
യൂഫ്രട്ടീസ് നദിയുടെ കിഴക്കൻ തീരത്തുള്ള ഇൗ ഗ്രാമത്തിൽ 51 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് സമീപത്തെ അൽ ദർനാജ് എന്ന മറ്റൊരു ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ നാലു പേരും കൊല്ലപ്പെട്ടു. സിറിയയിൽ െഎ.എസ് സാന്നിധ്യമുള്ള അവസാന പ്രദേശങ്ങളിലൊന്നാണ് ആക്രമണം നടന്ന പ്രവിശ്യ. അതിനിടെ, ഡമസ്കസിന് സമീപത്തുള്ള കിഴക്കൻ ഗൗത്ത ജില്ലയിൽ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പ്രദേശത്തും വ്യോമാക്രമണമുണ്ടായി.
ഇതിൽ 25 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സിറിയൻ സർക്കാർ സേനയും റഷ്യൻ വിമാനങ്ങളുമാണ് ആക്രമണത്തിനു പിന്നിലെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തുർക്കി, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലെത്തിയ വെടിനിർത്തൽ കരാറിെൻറ ലംഘനമാണ് ഇവിടെയുണ്ടായ ആക്രമണം. ഇൗ പ്രദേശം പ്രതിപക്ഷത്തിെൻറ നിയന്ത്രണത്തിൽനിന്ന് തിരിച്ചുപിടിക്കാനാണ് ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്. വെടിനിർത്തൽ നിലവിൽവന്ന ശേഷം മാത്രം ഇൗ ജില്ലയിൽ 250ലേറെ പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.