ഡമസ്കസ്: യു.എൻ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ പരാജയപ്പെട്ടതിനു പിന്നാലെ സിറിയയിലെ ഗൂതയിൽ റഷ്യ ഇടപെട്ട് വെടിനിർത്തലിന് വീണ്ടും ശ്രമം. പരിക്കേറ്റവരെ അടിയന്തര ചികിത്സക്ക് പുറത്തെത്തിക്കാനും കുടുംബങ്ങൾക്ക് നാടുവിടാനും അവസരം നൽകി വെടിനിർത്തൽ നീക്കം സജീവമാകുേമ്പാഴും വിമതർക്കെതിരെ ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സിറിയൻ സേന.
തലസ്ഥാനനഗരമായ ഡമസ്കസിനു സമീപമുള്ള കിഴക്കൻ ഗൂത നഗരം വിമതനിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ലക്ഷ്യമിട്ട് ദിവസങ്ങളായി തുടരുന്ന ആക്രമണത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം ബുധനാഴ്ചയും തുടർന്നത് സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്.
ഫെബ്രുവരി 18നാണ് കിഴക്കൻ ഗൂതക്കുമേൽ സിറിയൻ സേന ആക്രമണം ശക്തമാക്കിയത്. റഷ്യൻ പിന്തുണയോടെ യുദ്ധവിമാനങ്ങൾ വിമതകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം സിവിലിയന്മാർ ഉൾപ്പെടെ നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയത് വ്യാപക വിമർശത്തിനിടയാക്കിയിരുന്നു. വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം തള്ളിയ സർക്കാർ സേന അവസാനം വരെ ആക്രമണം തുടരുകയാണ്. ഞായറാഴ്ചയോടെ കരസേനയും ആക്രമണരംഗത്തുണ്ട്. തിങ്കളാഴ്ച രാസായുധം പ്രയോഗിച്ചതിനെ തുടർന്ന് ഒരു കുഞ്ഞ് മരിച്ചതായും വാർത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.