ആവശ്യമെങ്കില്‍ അധികാരമൊഴിയും –ബശ്ശാര്‍

ഡമസ്കസ്: കസാഖ്സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ഈമാസം അവസാനം നടക്കുന്ന സിറിയന്‍ മധ്യസ്ഥ ചര്‍ച്ചയോട് പൂര്‍ണമായി സഹകരിക്കുമെന്ന് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് വ്യക്തമാക്കി. ഫ്രഞ്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിമതര്‍ സമാധാനശ്രമങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും സ്വതന്ത്ര തെരഞ്ഞെടുപ്പ് അംഗീകരിക്കുകയും ചെയ്താല്‍ ആവശ്യമെങ്കില്‍ അധികാരം ഒഴിയാന്‍ തയാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അഭിമുഖത്തിന്‍െറ പ്രസക്ത ഭാഗങ്ങള്‍ സിറിയന്‍ ദേശീയ മാധ്യമങ്ങളും തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. 

തുര്‍ക്കിയുടെയും റഷ്യയുടെയും ശ്രമഫലമായാണ് മധ്യസ്ഥ ചര്‍ച്ചക്ക് കളമൊരുങ്ങിയത്. ഇതിന്‍െറ ആദ്യപടിയായാണ് രാജ്യത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സമാധാന ചര്‍ച്ചയുടെ വിജയം സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് പിന്തുണയുമായി ബശ്ശാര്‍ രംഗത്തത്തെിയിരിക്കുന്നത്. ചര്‍ച്ചയില്‍ എല്ലാ വിഷയങ്ങളും കടന്നുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, വിമതര്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നത് കാര്യങ്ങളെ അനിശ്ചിതത്വത്തിലേക്ക് കൊണ്ടത്തെിക്കും. ഏതൊക്കെ വിമതസംഘടനകളാണ് അസ്താനയില്‍ വരുന്നതെന്ന് ഇതുവരെയും അറിയില്ളെന്നും അദ്ദേഹം പറഞ്ഞു. 

അധികാരമൊഴിയണമെന്ന വിമതരുടെ ആവശ്യം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യവും ചര്‍ച്ചയില്‍ വരട്ടെയെന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. ഇക്കാര്യത്തില്‍ തന്‍െറ നിലപാട് ഭരണഘടനാധിഷ്ഠിതമാണ്. ചര്‍ച്ച നടക്കേണ്ടതും അതിലൂന്നിയാകണം. ഭരണഘടന അനുശാസിക്കുന്നതുപ്രകാരം സ്വതന്ത്ര തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നപക്ഷം അധികാരമൊഴിയാന്‍ സന്നദ്ധനാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, അലപ്പോയില്‍ ഉള്‍പ്പെടെ ബശ്ശാര്‍ സൈന്യം നടത്തിയ അതിക്രൂരമായ റെയ്ഡുകളെ അദ്ദേഹം ന്യായീകരിച്ചു. ഡമസ്കസിനടുത്ത വാദി ബറാദയില്‍ ആക്രമണം നടത്തിയത് തീവ്രവാദികളെ തുരത്താനായിരുന്നു. ഇത് വെടിനിര്‍ത്തല്‍ ലംഘനമല്ളെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ, അസ്താന ചര്‍ച്ചയുടെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. ബശ്ശാര്‍ സൈന്യം ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ച ബഹിഷ്കരിക്കുമെന്ന് ഒരു വിഭാഗം വിമത സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ചര്‍ച്ച ഏതു ദിവസം നടത്തുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ മുമ്പ് യു.എന്‍ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളുടെ ഗതിതന്നെയാകുമോ അസ്താനക്കും സംഭവിക്കുക എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആറു വര്‍ഷത്തോടടുക്കുന്ന സിറിയന്‍ സംഘര്‍ഷത്തില്‍ ഇതിനകം നാലു ലക്ഷത്തിലധികം പേര്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്.

Tags:    
News Summary - Syrian government 'ready to negotiate on everything', Assad says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.