ബാേങ്കാക്: കണ്ണിമ ചിമ്മാതെ പ്രാർഥനയോടെ കാത്തിരിക്കുന്ന മാതാപിതാക്കൾക്ക് തായ്ലൻഡിലെ ലുവാങ് ഗുഹയിലകപ്പെട്ട കുട്ടികളുടെ സ്നേഹത്തിൽ ചാലിച്ച കത്ത്. രണ്ടാഴ്ചയായി ഗുഹയിൽ കഴിയുന്ന കുട്ടികൾ ആദ്യമായാണ് ഇത്തരമൊരു കത്ത് എഴുതുന്നത്. ‘‘വിഷമിക്കരുത്, ഞങ്ങൾ ശക്തരാണ്’’ ^പോങ് എന്ന് വിളിപ്പേരുള്ള കുട്ടിയുടെ കത്ത് തുടങ്ങുന്നതിങ്ങനെ... ഒരു വിരുതൻ തങ്ങൾക്ക് അധികം ഹോംവർക്കുകളൊന്നും നൽകി കുഴപ്പിക്കരുതെന്നും അധ്യാപകരോട് ആവശ്യപ്പെടുന്നുണ്ട്.
നിക് എന്ന് വിളിപ്പേരുള്ള കുട്ടി തനിക്ക് ചുെട്ടടുത്ത ഇറച്ചി കഴിക്കാൻ കൊതിയാകുന്നെന്നും, പുറത്തുവന്നാലുടൻ മമ്മയും പപ്പയും അതു നൽകണമെന്നും പറയുന്നു. മുങ്ങൽവിദഗ്ധരുടെ കൈയിലാണ് കുട്ടികൾ കത്ത് കൊടുത്തുവിട്ടത്. കുട്ടികൾക്കൊപ്പം ഗുഹയിൽ കുടുങ്ങിയ ഫുട്ബാൾ പരിശീലകൻ കുട്ടികളുടെ മാതാപിതാക്കളോട് മാപ്പു ചോദിക്കുന്ന കത്തും പുറത്തുവന്നിട്ടുണ്ട്.
‘‘കുട്ടികളുടെ മാതാപിതാക്കൾ അറിയാൻ, ഇപ്പോൾ കുട്ടികളെല്ലാം സുരക്ഷിതരാണ്. രക്ഷാപ്രവർത്തകർ ഞങ്ങളെ നന്നായി ശ്രദ്ധിക്കുന്നു. കുട്ടികൾ സുരക്ഷിതരായിരിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്യും. നിങ്ങളുടെ പിന്തുണക്കു നന്ദി. ഇത്തരം സാഹചര്യമുണ്ടായതിൽ മാതാപിതാക്കളോടു മാപ്പു ചോദിക്കുന്നു’’ ^ഇങ്ങനെയാണ് കത്ത് അവസാനിക്കുന്നത്. കത്തുകൾ പ്രാദേശിക ഭരണകൂടത്തിെൻറ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തു. തങ്ങളൊരിക്കലും ഫുട്ബാൾ കോച്ചിനെ പഴിച്ചിട്ടില്ലെന്ന് അതിനു താെഴ മാതാപിതാക്കൾ കുറിച്ചു. ഗുഹയിലകപ്പെട്ട ശേഷം കുട്ടികളും അവരുടെ രക്ഷിതാക്കളും തമ്മിൽ നടക്കുന്ന ആദ്യ ആശയവിനിമയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.