തായ്​ ഗുഹയിൽ നിന്ന്​ രക്ഷപ്പെട്ട കുട്ടികളുമായി അഭിമുഖം; വിദേശ മാധ്യമങ്ങൾക്ക്​ രൂക്ഷ വിമർശനം

ബാ​േങ്കാക്ക്​: തായ്​ലാൻറിലെ താം ലുവാങ്​ ഗുഹയിൽ നിന്ന്​ ഏറെ ദിവസത്തിനു ശേഷം പുറത്തെത്തിയ കുട്ടികളുടെ അഭിമുഖമെടുത്ത വിദേശ മാധ്യമങ്ങൾ​െക്കതിരെ വിമർശനം. ഏറെ ദിവസത്തിനു ശേഷം ആശുപത്രി വിട്ട കുട്ടികളെ അവരുടെ വീട്ടിലെത്തി അഭിമുഖം ചെയ്തതാണ് വിമർശനത്തിന് കാരണം.  

മാധ്യമങ്ങളുടെ പ്രവർത്തിക്കെതിരെ തായ്​ലാൻറി​​​​െൻറ ഡെപ്യൂട്ടി പെർമനൻറ്​ സെക്രട്ടറി ഫോർ ജസ്​റ്റിസ്​ തവാച്ചായ്​ തായ്​ക്യോയാണ് ത​​​​െൻറ ഫേസ്​ബുക്ക്​ അക്കൗണ്ടിലൂ​െട രംഗത്തെത്തിയത്​. കുട്ടികളു​െട അവകാശങ്ങളെ കുറിച്ചും അവരെ സംരക്ഷിക്കുന്നതി​​​​െൻറ നടപടിക്രമങ്ങളും നന്നായി അറിയാമെന്നു ധരിച്ച വിദേശ മാധ്യമങ്ങൾ നിലവാര തകർച്ചയിലേക്ക്​ എത്തിയത് തന്നെ ​ വളരയേറെ ദുഖിപ്പിക്കുന്നതായി അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു. കുട്ടികളുമായി അഭിമുഖം നടത്തുമ്പോൾ മാധ്യമ സ്​ഥാപനങ്ങൾ ചില നിർ​േദശങ്ങൾ പാലിക്കണ​െമന്നും അദ്ദേഹം പറഞ്ഞു. 

കുട്ടികളുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന മുറിവുകളെ ബാധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ തടയുന്നതിനായി ഒരു മനശാസ്​ത്ര വിദഗ്​ധ​​​​െൻറ സാന്നിധ്യം അഭിമുഖ സമയത്ത്​ ആവശ്യമാണെന്നാണ്​ ചട്ടം. നിയമം ലംഘിച്ചവർ പരമാവധി പിഴയായ 1800 ഡോളറിനും ആറു മാസത്തെ തടവിനും അല്ലെങ്കിൽ രണ്ടിനും കൂടിയോ ശിക്ഷിക്കപ്പെടുമെന്ന്​ ചിയാങ്​ റായ്​ പ്രവിശ്യ ഗവർണർ വ്യക്തമാക്കി.

കുട്ടികളുമായി അഭിമുഖം നടത്തരുതെന്ന് ആശുപത്രി വിട്ട കുട്ടിക​ളുടെ മാനസികാരോഗ്യം സംരക്ഷ ിക്കുന്നതി​​​​െൻറ ഭാഗമായി ​ തായ് മാധ്യമ പ്രവർത്തകർക്കും വിദേശ മാധ്യമ പ്രവർത്തകർക്കും അധികൃതർ  നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു.

Tags:    
News Summary - Thailand hits out at foreign media for interviewing cave boys-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.