ജറുറസലേം: ഫലസ്തീനെതിരായി വോട്ട് ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒരു ഫലസ്തീൻ സംഘത്തിന് യു.എന്നിന്റെ സാമ്പത്തിക-സാമൂഹ്യ സമിതിയിൽ നിരീക്ഷക പദ വി നൽകുന്നതിനെതിരെയാണ് ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് നെതന്യാഹു ട്വിറ്ററിലൂടെ നന്ദി യറിയിച്ച് രംഗത്തെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു യു.എൻ സാമ്പത്തിക സാമൂഹ്യ സമിതിയിൽ (ECOSOC) ഫലസ്തീൻ എൻ.ജി.ഒ ആയ ‘ഷാഹദി’ന് നിരീക്ഷക പദവി നൽകുന്നത് സംബന്ധിച്ച വോട്ടെടുപ്പ് നടന്നത്. ഫലസ്തീൻ വിമോചന സംഘമായ ഹമാസുമായുള്ള ബന്ധത്തെ കുറിച്ച് സംഘടന വെളിപ്പെടുത്തിയില്ല എന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.
ഇതാദ്യമായാണ് യു.എന്നിലെ ഒരു പ്രമേയത്തിന് ഇസ്രായേലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ അമേരിക്ക, ഫ്രാൻസ്, ജർമനി, ജപ്പാൻ, യു.കെ, ദക്ഷിണ കൊറിയ, കാനഡ എന്നീ രാജ്യങ്ങളും ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ, ചെെന, റഷ്യ, സൗദി അറേബ്യ, പാകിസ്താൻ എന്നീ രാജ്യങ്ങൾ എതിർത്ത് വോട്ട് രേഖപ്പെടുത്തി. 14നെതിരെ 28 വോട്ടുകൾക്ക് പ്രമേയം തള്ളുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.