ടോക്കിയോ: ജപ്പാനിലെ സാമൂഹിക മാധ്യമങ്ങളിലും പത്രങ്ങളിലും ഇപ്പോൾ നിറയുന്നത് ഒരു യൂനിഫോമിെൻറ വിലയാണ്. ടോക്കിയോവിലെ തായ്മെയ് എലിമെൻററി സ്കൂളാണ് ഭീമൻ തുക യൂനിഫോമിനായി ഇൗടാക്കി വാർത്തകളിൽ നിറയുന്നത്. ഏകദേശം 48,000 രൂപയാണ് യൂനിഫോമിനായി ഒരു കുട്ടി നൽകേണ്ടത്.
ഇറ്റാലിയൻ ആഡംബര വസ്ത്ര ബ്രാൻഡായ അരമാനിയാണ് സ്കൂളിനായി യൂനിഫോം ഡിസൈൻ ചെയ്തത്. യൂനിഫോം , ബാഗ്, തൊപ്പി എന്നിവയടങ്ങുന്ന സെറ്റാണ് വിതരണം ചെയ്യുന്നത്. യൂനിഫോമിൽ സ്കൂൾ െഎഡൻറിറ്റി നിലനിർത്തുകയും അതേ സമയം, കുട്ടികളുടെ ഫാഷൻ സങ്കൽപ്പങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതിനും വേണ്ടിയാണ് അരമാനിയെ കൊണ്ട് യൂനിഫോം ഡിസൈൻ ചെയ്യിച്ചതെന്നാണ് സ്കുളിെൻറപക്ഷം.
എന്നാൽ, പുതിയ യൂനിഫോം എല്ലാ വിദ്യാർഥികൾക്കും നിർബന്ധമാക്കിയിട്ടില്ല. യൂനിഫോം വാങ്ങാൻ ശേഷിയുള്ളവരുടെ രക്ഷിതാക്കൾ മാത്രം പുതിയതിലേക്ക് മാറിയാൽ മതിയാകും. പാവപ്പെട്ടവർക്ക് വേണ്ടിയല്ല തങ്ങളുടെ പുതിയ യൂനിഫോമെന്ന് അരമാനിയും വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.