ടോക്യോ: തലസ്ഥാനമായ ടോക്യോയിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ലിബറൽ െഡമോക്രാറ്റിക് പാർട്ടിക്ക് തിരിച്ചടി. സ്വജനപക്ഷപാതം കാണിക്കുന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പരാജയം കൂടിയായതോടെ ആബെക്ക് അധികാരത്തിൽ തുടരുന്നത് വെല്ലുവിളിയായിരിക്കുകയാണ്.
ടോക്യോ ഗവർണർ യുറികോ കോയ്കെയുടെ ടോക്യോ സിറ്റിസൺസ് ഫസ്റ്റ് പാർട്ടിയും സഖ്യകക്ഷികളും തെരഞ്ഞെടുപ്പിൽ 127ൽ 79 സീറ്റ് നേടി. ആബെയുടെ പാർട്ടിക്ക് 23 സീറ്റ് മാത്രമാണ് നേടാനായത്. ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം ഭാരിച്ചതാണെന്ന് തിരിച്ചറിയുന്നതായും േടാക്യോ നഗരത്തിെൻറ ആദ്യ വനിത ഗവർണറായ യുറികോ കോയ്കെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.