ലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് സഈദിെൻറ വിചാരണ പാകിസ്താനിൽ തുടങ്ങി. ഭീകര വിരുദ്ധ കോടതിയിൽ സഈദിനെതിരെ ദൃക്സാക്ഷി മൊഴി നൽകി. ഭീകരതക്ക് ധനസഹായം നൽകിയ മറ്റൊരു കേസിലും ജമാഅത്തുദ്ദഅ്വ തലവനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. സഈദിനെ നീതിവ്യവസ്ഥക്ക് മുമ്പാകെ കൊണ്ടുവരണമെന്ന് ആഗോളതലത്തിൽ സമ്മർദമുണ്ടായിരുന്നു.
സഈദിെൻറ മൂന്നു കൂട്ടാളികൾക്കെതിരെയും ഭീകരവിരുദ്ധ കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഹാഫിസ് സലാം ബിൻ മുഹമ്മദ്, മുഹമ്മദ് അശ്റഫ്, സഫർ ഇഖ്ബാൽ എന്നിവരാണിത്. സഈദിനെയും കൂട്ടാളികളെയും കനത്ത സുരക്ഷയിലാണ് കൊണ്ടുവന്നത്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകരെ അനുവദിച്ചില്ല. കോടതി പിന്നീട് ശനിയാഴ്ചത്തേക്ക് പിരിഞ്ഞു.
ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിൽ സഈദിനെതിരെ പഞ്ചാബ് പൊലീസിെൻറ ഭീകരവിരുദ്ധ വിഭാഗത്തിെൻറ പക്കൽ ശക്തമായ തെളിവുകളുണ്ടെന്ന് െഡപ്യൂട്ടി പ്രോസിക്യൂട്ടർ ജനറൽ അബ്ദുറഊഫ് കോടതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.