ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് ആശ ്വാസമേകി കോടതി. ഒരു അഴിമതിക്കേസിലെ ശിക്ഷ റദ്ദാക്കിയ കോടതി വിധിക്കെതിരെ അഴിമതി വ ിരുദ്ധ സമിതി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളുകയായിരുന്നു.
പരിധിയിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് 10 വർഷവും അഴിമതിവിരുദ്ധ സമിതിയുമായി സഹകരിക്കാത്തതിന് ഒരു വർഷവും തടവാണ് 2018 ജൂലൈയിൽ പ്രത്യേക കോടതി ശരീഫിന് വിധിച്ചിരുന്നത്. ഇത് ഇസ്ലാമാബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു.
അതിനെതിരെ അഴിമതിവിരുദ്ധ സമിതി നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് സാഖിബ് നിസാർ അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് തള്ളിയത്. ശരീഫിനെ കൂടാതെ കേസിലെ മറ്റു പ്രതികളായ മകൾ മറിയം, ഭർത്താവ് മുഹമ്മദ് സഫ്ദർ എന്നിവർക്കും വിധി ആശ്വാസമായി.
അൽ അസീസിയ സ്റ്റീൽ മിൽസ് അഴിമതിക്കേസിൽ കഴിഞ്ഞവർഷം ഡിസംബർ 24ന് ശിക്ഷിക്കപ്പെട്ട് ഏഴു വർഷം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മൂന്നു വട്ടം പ്രധാനമന്ത്രിയായ 69കാരനായ ശരീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.