അങ്കാറ: സിൻജ്യങ് പ്രവിശ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ ച ൈനയിൽ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് തുർക്കി. മനുഷ്യസമൂഹത്തെ അപമാനിക്കുന്ന രീതിയിലാണ് ഉയ്ഗൂർ മുസ്ലിംകൾക്കു നേരെയുള്ള ചൈനയുടെ കടന്നുകയറ്റം. അവരുടെ മനു ഷ്യാവകാശങ്ങൾ കണക്കിലെടുത്ത് ചൈന പണിത തടവറകൾ അടച്ചുപൂട്ടണമെന്നും തുർക്കി ആവശ്യപ്പെട്ടു. 10 ലക്ഷം ഉയ്ഗൂർ വംശജരെയാണ് ചൈന തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. ഇവർ ക്രൂരമായ പീഡനങ്ങൾ അനുഭവിക്കുകയാണെന്നും തുർക്കി വിദേശകാര്യ മന്ത്രാലയ വക്താവ് ഹാമി അക്സോയ് ചൂണ്ടിക്കാട്ടി.
പടിഞ്ഞാറന്‍ ചൈനയില്‍ ടര്‍ക്കിഷ് മുസ്ലിംകളും സമാനമായ സാഹചര്യം നേരിടുന്നുണ്ടെന്നും മതവിശ്വാസികളെ ചൈനീസ് സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചൈനയിൽ നടക്കുന്നത് വംശഹത്യയാണെന്ന് മുമ്പ് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ വിമർശിച്ചിരുന്നു. ഉയ്ഗൂറുകൾക്കെതിരായ ചൈനയുടെ സമീപനം അന്താരാഷ്ട്രതലങ്ങളിൽ ചർച്ചയായിരുന്നു. 10 ലക്ഷം ആളുകളെ തടവിൽ പാർപ്പിച്ചതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായി കഴിഞ്ഞ ആഗസ്റ്റിൽ െഎക്യരാഷ്ട്ര സഭ വെളിപ്പെടുത്തുകയുണ്ടായി.
മതവിശ്വാസം പിന്തുടരാൻ ഉയ്ഗൂറുകൾക്ക് അവകാശമില്ല. വ്രതാനുഷ്ഠാനത്തിനും പ്രാര്‍ഥനക്കും താടിവെക്കുന്നതിനും ഹിജാബ് ധരിക്കുന്നതിനും നിരോധനമുണ്ട്.
അതേസമയം, തടവുകേന്ദ്രങ്ങളല്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തൊഴിൽ പരിശീലനത്തിനും ചൈനയുടെ സംസ്കാരം പഠിപ്പിക്കാനുമുള്ള പരിശീലന കേന്ദ്രങ്ങളാണ് അവയെന്നുമാണ് ചൈനയുടെ വാദം. എന്നാൽ, ഉഭയകക്ഷി വ്യാപാരത്തിെൻറ കാര്യമോർത്ത് ഭൂരിഭാഗം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും ഇൗവിഷയത്തിൽ ഇടപെടാൻ മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.