ഇസ്തംബൂൾ: തീവ്രവാദ സംഘടനകളായി തുർക്കി സർക്കാർ പ്രഖ്യാപിച്ച പാർട്ടികളെ പിന്തുണച്ച് പ്രചാരണം നടത്തിയതിന് തടവിലാക്കപ്പെട്ട ജുംഹൂരിയത് മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരെ മോചിപ്പിച്ചു. പത്രപ്രവർത്തകരടക്കമുള്ള ഏഴു പേരെയാണ് എട്ടു മാസം നീണ്ട തടവിനുശേഷം വെറുതെവിടുന്നത്. വിചാരണത്തടവുകാരായി കഴിയുകയായിരുന്ന ഇവരെ പുറത്തുവിടാൻ ഇസ്തംബൂൾ കോടതി ഉത്തരവിടുകായിരുന്നു.
പ്രതിപക്ഷ പത്രമായ ജുംഹൂരിയതിെൻറ കാർട്ടൂണിസ്റ്റ് മുസാ കാർട്ട് ഉൾപ്പെടെയുള്ളവരെയാണ് കോടതി ഉത്തരവ് പ്രകാരം വെറുതെവിട്ടത്. എന്നാൽ, നാലോളം മാധ്യമപ്രവർത്തകർ ജയിലിൽ കഴിയുകയാണെന്ന് പുറത്തിറങ്ങിയവർ അറിയിച്ചു. പത്രത്തിെൻറ വിവർത്തകൻ ഖാദരി ഗസെൽ, അന്വേഷണാത്മക പത്രപ്രവർത്തകൻ അഹ്മദ് സിക്, ചീഫ് എഡിറ്റർ മുറാദ് സാബുൻജു, ചീഫ് എക്സിക്യൂട്ടിവ് അകിൻ അതാലെ എന്നിവരാണ് തടവിൽ കഴിയുന്നവർ.
കഴിഞ്ഞ വർഷം പട്ടാള അട്ടിമറിക്ക് സഹായം ചെയ്തുവെന്ന് കരുതുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി(പി.കെ.കെ), തീവ്ര ഇടതുപക്ഷ പാർട്ടിയായ െറവലൂഷനറി പീപ്ൾസ് ലിബറേഷൻ പാർട്ടി ഫ്രണ്ട്, ഫത്ഹുല്ല ഗുലൻ പ്രസ്ഥാനം എന്നിവരെ തീവ്രവാദ ഗ്രൂപ്പുകളായി ഉർദുഗാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.