ഇസ്തംബൂൾ: ഫലസ്തീൻ വിഷയത്തിൽ ഇസ്രായേലിന് വംശീയ നിലപാടാണെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇസ്രായേൽ നയത്തെ പ്രതിരോധിക്കാൻ ലോക മുസ്ലിംകൾ തുടർച്ചയായി മസ്ജിദുൽ അഖ്സ സന്ദർശിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്തംബൂളിൽ ഇൻറർനാഷനൽ ഫോറം ഒാൺ അൽഖുദ്സ് വഖഫ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ൽ, ഫലസ്തീൻ വിഷയത്തിൽ ഇസ്രായേലുമായി തുർക്കി കരാറിലെത്തിയിരുന്നു. ഇതിെൻറ ഭാഗമായാണ് ഗസ്സയിലേക്ക് തുർക്കി സഹായകപ്പലുകൾ അയച്ചത്. ഉർദുഗാെൻറ പ്രസ്താവനക്കെതിരെ ഇസ്രായേലും രംഗത്തുവന്നിട്ടുണ്ട്. പുതിയ വിവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.