ടോക്യോ: സ്കൂൾ ബസിൽ കയറുകയായിരുന്ന വിദ്യാർഥിനികൾക്കു നേരെ അജ്ഞാതൻ നടത്തിയ കത്തിയാക്രമണത്തിൽ 11കാരിയുൾപ്പെടെ രണ്ടു മരണം. 16 പേർക്ക് പരിക്കേറ്റു. ആക്രമണ ശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതിയായ 50കാരൻ ആശുപത്രിയിൽ മരിച്ചു. ടോക്യോക്ക് സമീപം കവാസാക്കി നഗരത്തിൽ ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.
ആറാം ക്ലാസ് വിദ്യാർഥിനി ഹനകോ കുറിബിയാശി, വിദേശ മന്ത്രാലയ ഉദ്യോഗസ്ഥനും മറ്റൊരു വിദ്യാർഥിനിയുടെ രക്ഷിതാവുമായ സതോഷി ഒയാമ എന്നിവരാണ് മരിച്ചത്. നഗരത്തിലെ കാരിത്താസ് എലമെൻററി സ്കൂൾ ബസിൽ കയറുകയായിരുന്ന വിദ്യാർഥികളെയാണ് പ്രതി ആക്രമിച്ചത്.
ബസിൽ കയറാൻ വരിനിന്ന വിദ്യാർഥികളെയാണ് ആദ്യം ആക്രമിച്ചത്. തുടർന്ന് ബസിനകത്ത് കയറിയും അക്രമം തുടരുകയായിരുന്നെന്ന് ദൃക്സാക്ഷിയായ ബസ് ഡ്രൈവർ പറഞ്ഞു. അക്രമത്തെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.