ഗസ്സ സിറ്റി: ഗസ്സയിൽ പ്രതിഷേധിച്ച ഫലസ്തീനികൾക്കു നേരെ ഇസ്രായേൽ നടത്തിയ വെടിെവപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. സ്വന്തം മണ്ണിലേക്ക് മടങ്ങാനുള്ള അവകാശം നൽകണമെന്നാവശ്യപ്പെട്ട് മാസങ്ങളായി തുടരുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായാണ് വെള്ളിയാഴ്ച അതിർത്തിയിൽ പ്രതിഷേധം അരങ്ങേറിയത്.
മാർച്ച് 30ന് ആരംഭിച്ച പ്രക്ഷോഭത്തിെൻറ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളിലും പ്രതിഷേധക്കാർ അതിർത്തിയിൽ എത്തിച്ചേരാറുണ്ട്. നാലു മാസത്തിനിടെ ഇത്തരത്തിൽ 154 ഫലസ്തീനികളെ ഇസ്രായേൽ സേന വധിച്ചു. വിവിധ സംഭവങ്ങളിലായി 16,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച പ്രതിഷേധത്തിനിടെ അഹ്മദ് യാഗി എന്ന 25കാരനാണ് ആദ്യം കൊല്ലപ്പെട്ടത്. പരിക്കേറ്റ മുആസ് അൽ സൂരി എന്ന 15കാരൻ ശനിയാഴ്ച ആശുപത്രിയിലും മരിക്കുകയായിരുന്നു. അതിനിടെ യു.എന്നും ഇൗജിപ്തും മധ്യസ്ഥത വഹിക്കുന്ന വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി വിദേശത്ത് കഴിഞ്ഞിരുന്ന ഹമാസ് നേതാക്കളടക്കമുള്ളവർ എത്തിച്ചേർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.