ജറൂസലം: യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ഇസ്രായേൽ-ഫലസ്തീൻ സന്ദർശനത്തിനായി എത്തിയതോടെ സമാധാന ചർച്ചകൾക്ക് പുതുജീവൻ. മൂന്നു ദിവസം നീളുന്ന സന്ദർശനത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനു പുറമെ ഫലസ്തീൻ നേതാക്കളെയും അദ്ദേഹം കാണുന്നുണ്ട്.
പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷത്തിന് ശാശ്വത സമാധാനം തേടിയാണ് യാത്രയെന്ന് സെക്രട്ടറി ജനറലിെൻറ വക്താവ് സ്റ്റീഫൻ ദുജാരിക് പറഞ്ഞു. കിഴക്കൻ ജറൂസലം മൂന്നു മതങ്ങൾക്കും തുല്യപ്രാധാന്യമുള്ള നഗരമാണെന്ന യു.എൻ നിലപാടിനെ ചൊല്ലി ഇസ്രായേൽ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ നടത്തുന്ന സന്ദർശനത്തിന് നയതന്ത്ര വിദഗ്ധർ രാഷ്ട്രീയ പ്രാധാന്യം കൽപിക്കുന്നുണ്ട്. അൽഅഖ്സ മസ്ജിദിൽ മുസ്ലിംകൾക്ക് ആരാധനസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയും യു.എൻ രംഗത്തുവന്നിരുന്നു.
മേഖലയിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശങ്ങൾ പശ്ചിമേഷ്യൻ സമാധാനത്തിന് കടുത്ത വെല്ലുവിളിയാണെന്നാണ് രാജ്യാന്തര സമൂഹത്തിെൻറ നിലപാട്. എന്നാൽ, അമേരിക്കൻ ഒത്താശയോടെ ഇത് അട്ടിമറിക്കാമെന്നാണ് ഇസ്രായേൽ താൽപര്യം.
വിഷയത്തിൽ ഗുെട്ടറസ് എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഞായറാഴ്ച രാത്രിയോടെ ജറൂസലമിൽ എത്തിയ അദ്ദേഹത്തെ ഇസ്രായേൽ പ്രതിനിധികൾ സ്വീകരിച്ചു. റാമല്ല, ഗസ്സ എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.