തെൽ അവീവ്: ഫലസ്തീൻ അഭയാർഥികൾക്കടക്കം സഹായങ്ങൾ നൽകുന്ന യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
ഇസ്രായേൽ വിരുദ്ധവികാരം വളർത്തുന്നതായി ആരോപിച്ചാണ് യു.എൻ അംബാസഡറോട് ഇക്കാര്യം ആവശ്യെപ്പട്ടിരിക്കുന്നത്. എന്നാൽ, നെതന്യാഹു മനോരാജ്യത്താണെന്ന് ഏജൻസി വക്താവ് അദ്നാൻ അബൂ ഹംസ പ്രതികരിച്ചു. ഇൗ ഏജൻസിക്ക് ഏറ്റവുമധികം സംഭാവന നൽകുന്നത് ഇസ്രായേലിെൻറ പ്രധാന സഖ്യരാജ്യമായ യു.എസാണ്.
യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലിയുമായും വിഷയം ചർച്ച ചെയ്തതായി നെതന്യാഹു വ്യക്തമാക്കി. 1948ൽ ഇസ്രായേൽ രൂപവത്കരണം നടന്ന് ഒരുവർഷം കഴിഞ്ഞാണ് യു.എൻ.ആർ.ഡബ്ല്യൂ.എ രൂപവത്കൃതമാകുന്നത്. യുദ്ധത്തിൽ അഭയാർഥികളാക്കപ്പെട്ടവരും നാടുവിട്ടുപോകേണ്ടിവന്നവരുമായ ആയിരക്കണക്കിന് ഫലസ്തീനികൾക്ക് സഹായംനൽകുക എന്ന ലക്ഷ്യത്തോടെയാണിത് സ്ഥാപിതമാകുന്നത്.
ഏജൻസിയെ ഇല്ലാതാക്കി 50 ലക്ഷത്തോളം വരുന്ന ഫലസ്തീൻ അഭയാർഥികൾക്ക് ലഭിക്കുന്ന സഹായം തടയുക എന്ന ലക്ഷ്യമാണ് ഇസ്രായേലിനുള്ളത്. എന്നാൽ, യു.എൻ ജനറൽ അസംബ്ലിയിൽ ഭൂരിപക്ഷത്തിെൻറ വോേട്ടാടുകൂടിയല്ലാതെ ഇത് സാധ്യമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.