ഇസ്രായേലിനെതിരായ പ്രമേയത്തിന് യുനെസ്കോയുടെ അംഗീകാരം

പാരിസ്: മസ്ജിദുല്‍ അഖ്സയിലും പരിസരത്തും ഇസ്രായേല്‍ സുരക്ഷാവിഭാഗം നടത്തുന്ന കൈയേറ്റങ്ങളെ വിമര്‍ശിക്കുന്ന പ്രമേയത്തിന് യുനെസ്കോയുടെ ഒൗദ്യോഗിക അംഗീകാരം. കഴിഞ്ഞയാഴ്ച വോട്ടിനിട്ട് പാസാക്കിയ പ്രമേയത്തിന്‍െറ കരട് രൂപം ഇസ്രായേലിന്‍െറ അതൃപ്തി വകവെക്കാതെ ചൊവ്വാഴ്ച യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് പാസാക്കുകയായിരുന്നു.

പ്രമേയം അല്‍അഖ്സയുടെ മേല്‍ ജൂതമതവിശ്വാസികളുടെ അവകാശത്തെ നിരാകരിക്കുന്നതും വിവേചനപരമാണെന്നും വിമര്‍ശിച്ച ഇസ്രായേല്‍, യുനെസ്കോയുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2011ല്‍ ഫലസ്തീന് അംഗത്വം നല്‍കാന്‍ യുനെസ്കോ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ യു.എന്‍ഏജന്‍സിക്കുള്ള ധനസഹായം നിര്‍ത്തിവെച്ചിരുന്നു.

Tags:    
News Summary - unesco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.