ബെയ്ജിങ്: യു.എസും ചൈനയും വിവിധ വിഷയങ്ങളിൽ യോജിച്ച് നീങ്ങുന്നതിനും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ധാരണയിലെത്തി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടെല്ലേഴ്സണും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇരു രാജ്യങ്ങളും കൂടുതൽ യോജിച്ച് പോകുന്നതിന് തീരുമാനിച്ചത്. ഞായറാഴ്ച ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലാണ് ഇരു രാഷ്ട്ര നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ചൈന^യു.എസ് സഹകരണം വർധിപ്പിക്കുന്നതിന് കഴിഞ്ഞമാസം അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ധാരണയായിരുന്നതായി ജിൻപിങ് പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരത്തിൽ മുന്നേറുകയാണെങ്കിൽ ഇരു രാജ്യങ്ങൾക്കും ശരിയായ വഴിയിലൂടെ നീങ്ങാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി ചൈനീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ടെല്ലേഴ്സൺ ബന്ധത്തിൽ ശുഭാപ്തി പ്രകടിപ്പിച്ചു. ഉത്തരകൊറിയ ഉയർത്തുന്ന ഭീഷണിയടക്കമുള്ള കാരണങ്ങളാൽ മേഖല ഗുരുതരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞമാസം ചൈനീസ് ഉന്നത വൃത്തങ്ങൾ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയെന്നോണമാണ് യു.എസ് സെക്രട്ടറിയുടെ സന്ദർശനം.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി ശനിയാഴ്ച ടില്ലേഴ്സൺ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ പ്രധാനമായും ഉത്തര കൊറിയ ഉയർത്തുന്ന ഭീഷണി ചർച്ചയിൽ വന്നതായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഉത്തരെകാറിയയെ നേരിടുന്നത് സംബന്ധിച്ച് കരാറുകളിലൊന്നും ഇരു രാജ്യങ്ങളും എത്തിയിട്ടില്ല.
നേരത്തേ ചൈന ഉത്തരെകാറിയയെ നിയന്ത്രിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന ട്രംപിെൻറ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. അമേരിക്ക ശത്രുത വ്യാപിപ്പിക്കുകയാണെന്ന് ഇതിന് മറുപടിയായി ചൈന പ്രസ്താവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.