സോൾ: കൊറിയൻ ഉപഭൂഖണ്ഡത്തിലെ ആണവ നിരായുധീകരണം സംബന്ധിച്ച് ഉത്തര കൊറിയയുടെ പുതിയ നിലപാടിെൻറ പശ്ചാത്തലത്തിൽ യു.എസ്, ജപ്പാൻ, ദക്ഷിണ കൊറിയ ഉദ്യോഗസ്ഥർ ചർച്ച നടത്തി. ദക്ഷിണ കൊറിയയുമായും യു.എസുമായും ചർച്ചക്ക് സന്നദ്ധമാണെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ അറിയിച്ച പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.
സഖ്യരാജ്യങ്ങളായ ജപ്പാനുമായും യു.എസുമായും ദക്ഷിണ കൊറിയ, കിം ജോങ് ഉന്നുമായി നടന്ന ചർച്ചയിലെ വിവരങ്ങൾ പങ്കുവെച്ചു. യു.എസ് സുരക്ഷ ഉപദേഷ്ടാവ് എച്ച്.ആർ. മക് മാസ്റ്റർ പെങ്കടുത്ത യോഗത്തിൽ ജപ്പാെൻറയും ദക്ഷിണ കൊറിയയുടെയും ഉന്നത േനതാക്കളും പെങ്കടുത്തു. മൂന്നു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചതായി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.