ജകാർത്ത: ഇന്തോനേഷ്യയിൽ അഗ്നിപർവതസ്ഫോടനത്തെതുടർന്ന് ദുരന്തമുഖത്തായവരെ രക്ഷിക്കാൻ ചെന്ന ഹെലികോപ്ടർ തകർന്നുവീണ് എട്ടുമരണം. രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഡിയെങ്ങിലാണ് കഴിഞ്ഞദിവസം അഗ്നിപർവതം പൊട്ടിത്തെറിച്ചത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ഇവരെയുൾപ്പെടെ രക്ഷപ്പെടുത്താനായി ചെന്ന ഹെലികോപ്ടർ പാറയിലിടിച്ചാണ് അപകടം. നാല് നാവിക ഉദ്യോഗസ്ഥരും നാല് രക്ഷാപ്രവർത്തകരുമാണ് കോപ്ടറിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചു.
ഞായറാഴ്ച പൊട്ടിത്തെറിച്ച അഗ്നിപർവതത്തിൽ നിന്ന് 50 മീറ്റർ ഉയരത്തിൽ ലാവയും പുകയും ഉയർന്നതായി അധികൃതർ പറഞ്ഞു. സ്ഫോടനസമയം 17 ടൂറിസ്റ്റുകൾ ഇതിനുസമീപത്തുണ്ടായിരുന്നു. ഇവരിൽ 10 പേർക്കാണ് പരിക്കേറ്റത്. കൂടുതൽ ആളപായമൊഴിവാക്കാൻ സന്ദർശകർക്കുപുറമെ നാട്ടുകാരെയും ഒഴിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.