ലാഹോർ: ചാനൽ ചർച്ചകളിലെ വാക്കേറ്റം നമ്മുക്ക് ചിരപരിചിതമായ കാര്യമാണ്. എന്നാൽ പരിപാടിക്കിടെ അവതാരകർ തന്നെ വഴക്കിലായാലോ? അത്തരത്തിലൊരു വഴക്കിനാണ് പാകിസ്താനിലെ സിറ്റി 42 എന്ന വാർത്ത ചാനൽ സാക്ഷ്യം വഹിച്ചത്.
വാർത്താ പരിപാടിക്കിടെ സഹ അവതാരകയുടെ സംസാരത്തിൽ രോഷം പൂണ്ട അവതാരകൻ ഇവരുടയൊപ്പം ഞാൻ എങ്ങെനെ ന്യൂസ് ബുള്ളറ്റിൻ അവതരിപ്പിക്കുമെന്ന് പ്രൊഡക്ഷൻ വിഭാഗത്തിനോട് ദേഷ്യത്തിൽ ചോദിക്കുന്നത് മുതലാണ് വിഡിയോ ആരംഭിക്കുന്നത്. ഞാൻ താങ്കളുടെ സംസാരത്തിലെ ടോൺ ആണ് പറഞ്ഞതെന്ന് വനിതാ അവതാരക ദേഷ്യത്തിൽ മറുപടി പറയുന്നു. റെക്കോർഡ് ചെയ്യുന്നുണ്ടോ എന്ന് ഇടയ്ക്കിടെ അവതാരകൻ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്രൊഡക്ഷൻ വിഭാഗത്തിൽ നിന്നും ഇരുവരോടും ശാന്തരാകാൻ പറയുന്നതും കേൾക്കാം. വിഡിയോ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചതോടെ സംഗതി വൈറൽ. ഇതാദ്യമായാണ് ഒരു വാർത്ത ചാനലിൽ നിന്നും ഇത്തരത്തിലൊരു വിഡിയോ പ്രചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.