ഇസ്ലമാബാദ്: അമേരിക്ക വാടകക്കെടുത്ത തോക്കല്ല പാകിസ്താനെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാൻ. വാഷിങ്ടൺ പോസ്റ് റുമായുള്ള അഭിമുഖത്തിലാണ് യു.എസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഇംറാൻ ഖാൻ രംഗത്തെത്തിയത്. പാകിസ്താൻ ചൈനയു മായി അടുക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് വിമർശനം.
പാകിസ്താനെ വാടകക്കെടുത്ത തോക്കായി കണക്കാക്കുന്ന യു.എസുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ല. പണം വാങ്ങി മറ്റുള്ളവർക്കായി യുദ്ധം ചെയ്യാൻ താൽപര്യമില്ല. ചൈനയും പാകിസ്താനും തമ്മിലുള്ള ബന്ധം ഒരു ലക്ഷ്യത്തെ മാത്രം മുൻനിർത്തിയുള്ളതല്ല. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധങ്ങളും നിലനിൽക്കുന്നുണ്ട്. അത്തരമൊരു ബന്ധമാണ് യു.എസുമായും ആഗ്രഹിക്കുന്നതെന്ന് ഇംറാൻ പറഞ്ഞു.
ബിൻ ലാദനെ പിടികൂടാനായി 2011ൽ യു.എസ് പാകിസ്താനിൽ നടത്തിയ ആക്രമണത്തെയും ഇംറാൻ വിമർശിച്ചു. തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളിൽ പാകിസ്താനെ വിശ്വാസത്തിലെടുക്കാൻ യു.എസ് തയാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.