ഇസ്ലാമാബാദ്: കർതാർപുർ ഇടനാഴി ഉദ്ഘാടനത്തിന് പാകിസ്താനിലെത്തിയ മുൻ പ്രധാ നമന്ത്രി മൻമോഹൻ സിങ്ങിെൻറ വിനയത്തെ വാഴ്ത്തി പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂ ദ് ഖുറൈശി. 90കളിൽ ഇന്ത്യയിൽ മൻമോഹെൻറ ഭവനം സന്ദർശിച്ച അനുഭവം പങ്കുവെച്ചാണ് മാധ് യമപ്രവർത്തകർക്കു മുന്നിൽ മൻമോഹനെ വാനോളം പുകഴ്ത്തിയത്. പത്നി ഗുർശരൺ കൗർ സ്വന്തമായി തയാറാക്കിയ ചായ കൈയിലെടുത്ത് മൻമോഹൻ വരുന്നത് മധുരമായ അനുഭവമായിരുന്നുവെന്ന് ഖുറൈശി പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും സിഖ് തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഇടനാഴി ഉദ്ഘാടനത്തിനുശേഷം കർതാർപുർ സാഹിബ് സന്ദർശനത്തിന് പുറപ്പെട്ട ആദ്യ ഇന്ത്യൻ സംഘത്തിൽ മൻമോഹൻ സിങ്ങും പത്നിയുമുണ്ടായിരുന്നു. 500ലേറെ പേർ ഇതിനകം തീർഥാടനത്തിനെത്തിയിട്ടുണ്ട്.
ഇംറാൻഖാനെ പ്രശംസിച്ചതിന് സിദ്ദുവിന് ബി.ജെ.പിയുടെ വിമർശനം
ന്യൂഡൽഹി: കർതാർപുർ ഇടനാഴി ഉദ്ഘാടന വേളയിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാനെ പ്രശംസിച്ച കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ദുവിനെ വിമർശിച്ച് ബി.ജെ.പി. ചടങ്ങിൽ ഇംറാനെ ഹൃദയങ്ങൾ കീഴടക്കിയ ആൾ എന്ന് സിദ്ദു വിശേഷിപ്പിച്ചിരുന്നു. ഇത്തരം പ്രസ്താവനയിലൂടെ സിദ്ദു, ഇന്ത്യയെക്കാൾ ഉന്നതമായ സ്ഥാനം ഖാന് നൽകിയതായി ബി.ജെ.പി വക്താവ് സാംബിത് പത്ര കുറ്റപ്പെടുത്തി.
ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക സംഘത്തിെൻറ ഭാഗമായല്ലാതെ അവിടെ മുഖ്യാതിഥിയായി പെങ്കടുക്കാൻ ആരാണ് സിദ്ദുവിന് അധികാരം നൽകിയതെന്നും പത്ര ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.