ന്യൂഡല്‍ഹി: ദോക്ലമില് സൈന്യത്തെ നിലനിര്‍ത്തിയ ഇന്ത്യന്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് ചൈന. 50 ദിവസമായി ദോക്ലമിൽ തുടരുന്ന സൈനിക സാന്നിധ്യം അംഗീകരിക്കാനാകില്ലെന്ന് ചൈനീസ് ഡെപ്യൂട്ടി ജനറല്‍ ഒഫ് ബൗണ്ടറി ആൻറള ഓഷ്യന്‍ അഫയേര്‍സ് വാങ് വെന്‍ലി പറഞ്ഞു.
ഇരുരാജ്യങ്ങളും ഒരുമിച്ച് സൈനികരെ പിന്‍വലിക്കാമെന്ന ഇന്ത്യയുടെ നിലപാട് അംഗീകരിക്കാനാകില്ല. മൂന്ന് രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമാണെന്നതു കൊണ്ട് പ്രദേശത്ത് സൈന്യത്തെ വിന്യസിക്കാനുനുള്ള അവകാശമായി അതിനെ കാണരുത്. ഇന്ത്യക്ക് ഇത്തരം പ്രദേശങ്ങള്‍ വേറെയുമുണ്ട്. ഇതേ കാരണം കാണിച്ച് ഇന്ത്യയും ചൈനയും നേപ്പാളും അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ കാലാപാനി മേഖലയിലോ കശ്‌മീരിലോ ചൈനീസ് സൈന്യം കയറിയാല്‍ ഇന്ത്യ എന്തു ചെയ്യുമെന്നും വാങ് ചോദിച്ചു.
ദോക്ലാമില്‍ 50 ദിവസമായി ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശത്ത് റോഡ് നിര്‍മിക്കാനുള്ള നീക്കവും സൈന്യം തടഞ്ഞിരുന്നു. ദോക്ലാമില്‍ നിന്ന് ഒരേ സമയം ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാണെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ ഇതിന് തയ്യാറല്ലെന്നും ഇന്ത്യ നിരുപാധികം സൈന്യത്തെ പിന്‍വിലിക്കണം എന്നുമുള്ള നിലപാടിലാണ് ചൈന. ഇന്ത്യയുടെ നടപടി തുടരുകയാണെങ്കില്‍ അന്താരാഷ്ട്ര നിയമപ്രകാരമുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും വാങ് വെലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.