ബെയ്ജിങ്: ചൈനയിലെ തിരക്കേറിയ നഗരത്തിലെ കൂറ്റൻ പരസ്യ സ്ക്രീനിൽ 90 മിനിറ്റ് നേരം അശ്ലീല പ്രദർശനം. ലിയങ് നഗരത്തിലെ ജിയങ്സുവിലാണ് ആളുകളെ നടുക്കിയ സംഭവം. പരസ്യ ബോർഡിെൻറ പ്രവർത്തനത്തിന് ചുമതലപ്പെടുത്തിയ ജീവനക്കാരൻ പരസ്യ സ്ക്രീൻ ഒാഫ് ചെയ്തു എന്ന ധാരണയിൽ കംപ്യൂട്ടറിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടതാണ് കാരണം. എന്നാൽ, സ്ക്രീൻ ഒാഫ് ആയിരുന്നില്ല.
ദൃശ്യങ്ങൾ സ്ക്രീനിൽ തെളിഞ്ഞതോടെ ആൾക്കൂട്ടം ഫോേട്ടാകളും വീഡിയോകളും എടുക്കുകയായിരുന്നു. ഇൗ ദൃശ്യങ്ങൾ ചൈനയിലെ സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. ഒന്നരമണിക്കൂറിനു ശേഷം മറ്റ് ജീവനക്കാർ ഇടപെട്ട് സ്ക്രീൻ ഒാഫ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അടുത്തിടെ ഇന്ത്യയിലും സമാനമായ സംഭവങ്ങൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.