ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര പിന്തുണ നേടുന്നതിൽ പാകിസ്താൻ പ രാജയപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രി ബ്രിഗേഡിയർ ഇജാസ് അഹ്മദ് ഷാ. കശ്മീർ അന്താ രാഷ്ട്ര വേദികളിൽ ഉന്നയിക്കുേമ്പാഴും ലോകം പാകിസ്താനെക്കാൾ കൂടുതൽ വിശ്വസിക്കു ന്നത് ഇന്ത്യയെയാണെന്നും മന്ത്രി പറഞ്ഞു. ഇംറാൻ സർക്കാറിന് കനത്ത തിരിച്ചടിയാണ് മന്ത്രിയുടെ പ്രസ്താവന.
ഹം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഷായുടെ പരാമർശം. ഇപ്പോഴത്തെ ഭരണകൂടം പാകിസ്താനെ നശിപ്പിക്കുകയാണ്. കശ്മീരിൽ നിരോധനാജ്ഞ നീക്കിയില്ലെന്നും മരുന്നുപോലും ലഭിക്കുന്നില്ലെന്നും നമ്മൾ പറയുന്നു. എന്നാൽ, ലോകം നമ്മെക്കാൾ വിശ്വസിക്കുന്നത് ഇന്ത്യയുടെ വാക്കുകളാണെന്നായിരുന്നു മന്ത്രി പറഞ്ഞത്.
ട്വിറ്ററിൽ ഇംറാന് പൊങ്കാല
ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ പാകിസ്താന് യു.എൻ മനുഷ്യാവകാശ കൗൺസിലിലെ 58 രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നു അവകാശപ്പെട്ട പ്രധാനമന്ത്രി ഇംറാൻ ഖാന് ട്വിറ്ററിൽ ട്രോൾവർഷം. യു.എൻ.എച്ച്.ആർ.സിയുടെ വെബ്സൈറ്റിൽ 47അംഗരാജ്യങ്ങളെന്നാണുള്ളത്.
47 രാജ്യങ്ങളിൽ 58 എണ്ണത്തിെൻറ പിന്തുണ ഇംറാൻ ഉറപ്പിച്ചോ എന്നാണ് ട്രോളർമാരുടെ ചോദ്യം. യു.എൻ.എച്ച്.ആർ.സിയുടെ അംഗസംഖ്യ പോലുമറിയാത്ത ഇംറാന് മുന്നിൽ സുല്ലിട്ടുവെന്നും ചിലർ കമൻറിട്ടു. രാജ്യങ്ങളുടെ പേര് പുറത്തുവിടാനും ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.