ടോക്യോ: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞവനായി പിറന്ന് മാസങ്ങളോളം ആശുപത്ര ിയിൽ കഴിഞ്ഞ കുഞ്ഞ് വീട്ടിലേക്ക്. ജപ്പാനിലെ നഗാനോ ചിൽഡ്രൻസ് ആശുപത്രി അധികൃതർ ഇക്കാലമ ത്രയും നവജാതശിശുക്കൾക്കായുള്ള തീവ്രപരിചരണ കേന്ദ്രത്തിൽ(എൻ.ഐ.സി.യു.) സൂക്ഷിച്ചിരിക ്കുകയായിരുന്നു കുഞ്ഞിനെ. ഗർഭസ്ഥശിശുവിെൻറ ജീവൻ അപകടത്തിലാണെന്നു കണ്ട് 24 ആഴ്ചയും അഞ്ചുദിവസവും പിന്നിട്ടേതാടെ അടിയന്തര ശസ്ത്രക്രിയ വഴി പുറത്തെടുക്കുകയായിരുന്നു.
അമ്മ രിയുസൂക് സെകിയയുടെ ഉയർന്ന രക്തസമ്മർദമാണ് വില്ലനായത്. അപ്പോൾ 258 ഗ്രാം ആയിരുന്നു ഭാരം. ഒരു ആപ്പിളിെൻറയത്രയും വരും. നീളം 22 സെ.മീ. 2018 ഒക്ടോബർ ഒന്നിനായിരുന്നു പ്രസവം. 268 ഗ്രാം ഭാരവുമായി പിറന്ന ജപ്പാനിലെ തന്നെ മറ്റൊരു ആൺകുഞ്ഞിെൻറ റെക്കോഡാണ് അവൻ ഭേദിച്ചത്.
എൻ.എൻ.സി.യുവിൽ ആയിരുന്നപ്പോൾ ട്യൂബ് വഴി ഭക്ഷണം നൽകി. ചിലപ്പോൾ പഞ്ഞിയിലാക്കി അമ്മയുടെ മുലപ്പാൽ വായിലേക്ക് ഇറ്റിച്ചു കൊടുത്തു. ഏഴുമാസത്തിനുശേഷം ഭാരം ജനിച്ച സമയത്തുണ്ടായിരുന്നതിനെക്കാൾ 13 മടങ്ങായി വർധിച്ചു. അതായത്, മൂന്നു കി.ഗ്രാം. മുലപ്പാൽ കുടിക്കാൻ കഴിയും. കുളിപ്പിക്കുകയും ചെയ്യാം. അവെൻറ വളർച്ചയുടെ ഘട്ടങ്ങൾ ഞങ്ങളെ സന്തോഷിപ്പിക്കുന്നു-കുഞ്ഞിെൻറ അമ്മ പറഞ്ഞു. 2015ൽ 252 ഗ്രാം ഭാരവുമായി ജർമനിയിൽ ജനിച്ച കുഞ്ഞാണ് ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ പെൺകുഞ്ഞ്. ഭാരം കുറഞ്ഞ് ജനിക്കുന്ന കുഞ്ഞുങ്ങളിൽ പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിലാണ് അപകട സാധ്യത കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.