സൻആ: യമനിലെ ഹുദൈദ തുറമുഖത്തുനിന്നുള്ള ഹൂതി വിമതരുടെ പിന്മാറ്റം പുരോഗമിക്കുന്ന ു. യു.എൻ നേതൃത്വത്തിലുള്ള ഒത്തുതീർപ്പ് ധാരണയുടെ ഭാഗമായാണ് നടപടി. മാസങ്ങളായി മു ടങ്ങിക്കിടന്ന നീക്കം ശനിയാഴ്ചയാണ് ആരംഭിച്ചത്. പക്ഷേ, ഹൂതികളുടെ നാടകം മാത്രമാണി തെന്ന് യമൻ ഔദ്യോഗിക സർക്കാറിലെ മന്ത്രി മുഅമ്മർ അൽഇറ്യാനി പ്രതികരിച്ചു.
അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകൾ വഹിച്ച നിരവധി ഹൂതി സൈനികരുമായി ഒരു ഡസനിലേറെ ട്രക്കുകൾ ഹുദൈദയിലെ സലീഫ് തുറമുഖം വിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീരസംരക്ഷണ സേന സലീഫിെൻറ നിയന്ത്രണം ഏറ്റെടുത്തുവെന്നും സൂചനയുണ്ട്.
യു.എൻ നിരീക്ഷകരുടെ നേതൃത്വത്തിൽ തുറമുഖത്തെ ഉപകരണങ്ങളുടെ പരിശോധനയും ആരംഭിച്ചു. ചൊവ്വാഴ്ചയോടെ പിന്മാറ്റം പൂർത്തിയാക്കാനാണ് ശ്രമം. യമൻ വിഷയത്തിൽ നടക്കാനിരിക്കുന്ന യു.എൻ സുരക്ഷ കൗൺസിൽ യോഗം ലക്ഷ്യവെച്ചുള്ള പ്രഹസനമെന്നാണ് മന്ത്രി അൽ ഇറ്യാനിയുടെ വിശദീകരണം. ഹൂതി സായുധസേനാംഗങ്ങൾ തുറമുഖം വിെട്ടങ്കിലും തീരസംരക്ഷണ സേനയുടെ യൂനിഫോം ധരിച്ച മറ്റൊരു സംഘം അവിടേക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.