ക്വാലാലംപുർ: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക് കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്. ജീവന് അപകടത്തിലായ സാഹചര്യ ത്തില്‍ സാക്കിര്‍ നായിക് മലേഷ്യയില്‍തന്നെ തുടരുമെന്നാണ് മഹാതീർ വ്യക്തമാക്കിയത്. ‘‘ അദ്ദേഹം ഇന്ന് ഇവിടെയുണ്ട്, എന്നാല്‍ ഏതെങ്കിലും രാജ്യം അദ്ദേഹത്തെ സ്വന്തമാക്കാന്‍ ആ ഗ്രഹിക്കുന്നുവെങ്കില്‍, അവരെ ഇവിടേക്ക് സ്വാഗതം ചെയ്യുകയാണ്.’’- മഹാതീർ പറഞ്ഞു.
സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്കുതന്നെ തിരിച്ചയക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തലത്തില്‍നിന്നുതന്നെ ഉയര്‍ന്നതിനുപിന്നാലെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. സാക്കിര്‍ നായിക്കിനെ രാജ്യത്ത് തുടരാന്‍ അനുവദിക്കരുതെന്ന് മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രി എം. കുലശേഖരന് ആയിരുന്നു ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് മലായ് പ്രധാനമന്ത്രിെയക്കാള് വിശ്വാസവും കൂറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന സാക്കിര്‍ നായിക്കിെൻറ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. തുടർന്ന് സാക്കിര്‍ നായിക്കിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കുലശേഖരന് രംഗത്തെത്തുകയായിരുന്നു. ഇന്ത്യന്‍ ഏജന്‍സികള്‍ മുമ്പ് രണ്ടു തവണ സാക്കിര്‍ നായിക്കിനുവേണ്ടി ഇൻറര്‍പോളിനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരാകരിക്കുകയായിരുന്നു.
സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു എന്‍ഫോഴ്സ്മെൻറ് വീണ്ടും ഇൻറര്‍പോളിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.