ലാഹോർ: ജയിലിൽ കഴിയുന്ന ഇന്ത്യൻ എൻജിനീയെറ സഹായിച്ചതിന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ പാക് മാധ്യമപ്രവർത്തകയെ കണ്ടെത്തി. ഡെയ്ലി നയ് ഖാബെർ, മെട്രോ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളിൽ റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്ന സീനത്ത് ഷഹ്സാദി (26)നെയാണ് മോചിപ്പിച്ചത്. 2015 ആഗസ്റ്റ് 19ന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് ഒരു സംഘമാളുകൾ സീനത്തിനെ തട്ടിക്കൊണ്ടുപോയത്. പാക് – അഫ്ഗാൻ അതിർത്തിക്കു സമീപത്തുനിന്നാണ് സീനത്ത് ഷഹ്സാദിയെ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ വഴി പരിചയപ്പെട്ട യുവതിയെ കാണാൻ പാകിസ്താനിലെത്തിയ ഹമീദ് അൻസാരിയെന്ന ഇന്ത്യക്കാരനെയാണ് സീനത്ത് ഷഹ്സാദി സഹായിക്കാൻ ശ്രമിച്ചത്.
2012ലാണ് മുംബൈ സ്വദേശിയായ എൻജിനീയർ ഹമീദ് അൻസാരി പാകിസ്താനിൽ എത്തുന്നത്. ഇവിടെെവച്ച് പാക് പൊലീസിെൻറ പിടിയിലായ അൻസാരിക്കുവേണ്ടി പ്രവർത്തിച്ച സീനത്തിന് നിരവധി ഭീഷണികളുമുണ്ടായി. പിന്മാറാൻ വീട്ടുകാരടക്കം ആവശ്യപ്പെട്ടെങ്കിലും മനുഷ്യത്വപരമെന്ന് വ്യക്തമാക്കിയാണ് സീനത്ത് ഷഹ്സാദ്, അൻസാരിക്കുവേണ്ടി പോരാടിയത്. പാകിസ്താനിലേക്ക് അനധികൃതമായി കടന്നുവെന്ന കുറ്റം ചുമത്തി ഹമീദ് അൻസാരിയെ മൂന്നു വർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.