ആഭ്യന്തരസംഘർഷം: സുഡാനിൽ രണ്ടുദിവസത്തിനിടെ കൊല്ലപ്പെട്ടത് 150 പേർ

At least 150 Killed in Two Days of Fighting in Sudan's Southദമാസിൻ: സുഡാനിൽ ആഭ്യന്തരസംഘർഷത്തിൽ രണ്ടുദിവസത്തിനിടെ കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം 150ലേറെ പേർ.

സമീപ മാസങ്ങളിലെ ഏറ്റവും രൂക്ഷമായ രക്തച്ചൊരിച്ചിലാണിത്. 86 പേർക്ക് പരിക്കേറ്റു. നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ സംഘട്ടനത്തെ അപലപിച്ച് ജനക്കൂട്ടം തെരുവിലിറങ്ങി. 'വേണ്ട, അക്രമം വേണ്ട' എന്ന് മുദ്രാവാക്യം മുഴക്കിയ ജനക്കൂട്ടം സംസ്ഥാന ഗവർണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

വെടിവെപ്പും വീടുകൾ കത്തിക്കുന്നതും കാരണം നിരവധി പേർ ദമാസിൻ പ്രദേശത്തുനിന്ന് ഓടിപ്പോയി. രാജ്യതലസ്ഥാനമായ ഖർത്തൂമിൽനിന്ന് 500 കി.മീറ്റർ തെക്ക് വാദ് അൽ മഹി പ്രദേശത്താണ് പോരാട്ടം കേന്ദ്രീകരിച്ചിരിക്കുന്നത്. ഒക്ടോബർ 13ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 170 പേർ കൊല്ലപ്പെടുകയും 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഭൂമിയെ ചൊല്ലിയുള്ള തർക്കമാണ് ഗോത്രവിഭാഗങ്ങളുടെ സായുധപോരാട്ടത്തിലേക്ക് നീങ്ങിയത്.

Tags:    
News Summary - At least 150 Killed in Two Days of Fighting in Sudan's South

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.