മോസ്കോ: റഷ്യയുടെ തെക്കൻ മേഖലയിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തു. ഡാഗെസ്‍താനിലെ മഖാച്കലയിലുള്ള ഗ്യാസ് സ്റ്റേഷനിലാണ് വെള്ളിയാഴ്ച സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ ഗ്യാസ് സ്റ്റേഷന്റെ കഫറ്റീരിക്കും തീപിടിക്കുകയായിരുന്നു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണെന്ന് റഷ്യയുടെ എമർജൻസി മന്ത്രാലയം അറിയിച്ചു. മോസ്കോയിൽനിന്ന് 1600 കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് മഖാച്കല. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പ്രാദേശിക അധികൃതർ പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ ഗ്യാസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 35 പേർ കൊല്ലപ്പെടുകയും 115 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.