ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ആൾക്കൂട്ടം 21 ചർച്ചുകൾ കത്തിക്കുകയും ക്രിസ്ത്യൻ വിഭാഗത്തിന്റെ വീടുകൾ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ നൂറിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതനിന്ദ ആരോപിച്ച് നടന്ന കലാപവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
ഫൈസലാബാദ് ജില്ലയിലെ ജറൻവാല തഹ്സിലിലാണ് അക്രമം അരങ്ങേറിയത്. ക്രിസ്ത്യൻ വിഭാഗക്കാരനായ ജറൻവാല അസി. കമീഷണർ ശൗകത്ത് മസീഹ് അക്രമികളിൽ നിന്ന് ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.
തീവ്രവാദി സംഘമായ തഹ്‍രീകെ ലബ്ബൈക് പാകിസ്താൻ (ടി.എൽ.പി) പ്രവർത്തകരുൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അതേസമയം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം വർധിക്കുന്ന പശ്ചാത്തലത്തിൽ, ഇസ്‍ലാമാബാദ് പൊലീസ് 70 അംഗ ന്യൂനപക്ഷ സുരക്ഷ യൂനിറ്റിന് രൂപം നൽകി. ന്യൂനപക്ഷ ആരാധനാലയങ്ങളുൾപ്പെടെയുള്ളവയുടെ സുരക്ഷക്കായാണ് യൂനിറ്റ് രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.