ആസ്​ട്രേലിയയും ആസ്​​ട്രസെനക വാക്​സിൻ നിർത്തിവെച്ചു

കാ​ൻ​ബ​റ: വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക്​ പി​ന്നാ​ലെ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ന്​ നി​യ​ന്ത്ര​ണ​വു​മാ​യി ആ​സ്​​ട്രേ​ലി​യ​യും. ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​യി മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ്​ 50ന്​ ​താ​ഴെ​യു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ത്തി​വെ​ക്കാ​ൻ ആ​സ്​​ട്രേ​ലി​യ തീ​രു​മാ​നി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​‍െൻറ അ​ടി​യ​ന്ത​ര യോ​ഗം​ ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ്​ തീ​രു​മാ​നം രാ​ജ്യം അ​റി​യി​ച്ച​ത്.

യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ ഏ​ജ​ൻ​സി​യു​ടെ നി​ർ​ദേ​ശ​വും ആ​സ്​​ട്രേ​ലി​യ സ്വീ​ക​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, രാ​ജ്യ​ത്ത്​ 50ന്​ ​താ​ഴെ​യു​ള്ള നി​ര​വ​ധി പേ​ർ​ക്ക്​ ആ​സ്​​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ആ​ദ്യ​ഘ​ട്ടം ന​ൽ​കി​യി​ട്ടു​ണ്ട്. നേ​ര​ത്തേ ഏ​താ​നും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ആ​സ്ട്ര​സെ​ന​ക വാ​ക്സി​ൻ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. 

Tags:    
News Summary - Australia halts AstraZeneca vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.