സിഡ്‌നി: അഫ്ഗാന്‍ യുദ്ധത്തിനിടെ നിരായുധരായ സാധാരണക്കാരെ ആസ്‌ട്രേലിയന്‍ സൈന്യം കൊന്നൊടുക്കിയതായി അന്വേഷണ റിപ്പോര്‍ട്ട്. ആസ്‌ട്രേലിയന്‍ സ്‌പെഷല്‍ ഫോഴ്‌സ് സൈനികര്‍ നിരായുധരായ മനുഷ്യരെ കൊന്നൊടുക്കിയതായി ആസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് വ്യക്തമാക്കുന്നത്.
2009 നും 2013നും ഇടയിലായുരന്നു കൊലപാതകങ്ങള്‍. തടവിലാക്കിയ സാധാരണക്കാരെയും കര്‍ഷകരെയുമെല്ലാമാണ് ഇത്തരത്തില്‍ കൊന്നത്. നിര്‍ദേശങ്ങളൊന്നുമില്ലാതെും ചിലപ്പോള്‍ നിര്‍ദേശ പ്രകാരവുമാണ് സൈനികര്‍ ക്രൂരത ചെയ്തത്. നാലു വര്‍ഷം നീണ്ട അന്വേഷണത്തിലൂടെയാണ് യുദ്ധ ക്രൂരതകള്‍ പുറത്തു കൊണ്ടുവന്നത്. ഇതിനായി 400 ദൃക്‌സാക്ഷികളെയാണ് വിസ്തരിച്ചത്.
വെടിവെച്ച് കൊന്ന ശേഷം കൊലപാതകമല്ലെന്ന് തോന്നുവാന്‍ മൃതദേഹങ്ങളില്‍ ആയുധം വെച്ചിരുന്നതായി പലരും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സൈന്യത്തില്‍ പുതുതായി എത്തുന്നവരോട് ആദ്യ കൊലപാതകമെന്നോണം തടവുകാരെ വെടിവെച്ചിടാന്‍ നിര്‍ദേശിച്ചിരുന്നെന്നും മൊഴികളിലുണ്ട്.
25 സൈനികര്‍ക്കെതിരെ ബഹുമതികളെല്ലാം തിരിച്ചെടുത്ത് ക്രിമിനല്‍ വിചാരണക്കൊരുങ്ങുകയാണ് ആസ്‌ട്രേലിയ. 39 കൊലപാതകങ്ങളില്‍ പലതും യുദ്ധക്കുറ്റമായി പരിഗണിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.