വിയന്ന: യാത്രക്കിടെ ട്രെയിനിൽ ഹിറ്റ്ലറുടെ പ്രസംഗവും നാസി അനുകൂല മുദ്രാവാക്യവും കേട്ട് ഞെട്ടി യാത്രക്കാർ. ഓസ്ട്രിയൻ ഫെഡറൽ റെയിൽവേ നെറ്റ്‍വർക്കിലെ ബ്രെഗൻസ് - വിയന്ന ട്രെയിനിലാണ് സംഭവം.
അഡോൾഫ് ഹിറ്റ്ലറുടെ 30 സെക്കൻഡ് പ്രസംഗ ശകലമാണ് ട്രെയിനിലെ സ്പീക്കറിലൂടെ കേട്ടത്. ഇതിനു പിന്നാലെയായിരുന്നു നാസി മുദ്രാവാക്യവും കേൾപ്പിച്ചത്.
യാത്രക്കാർ ഒന്നടക്കം ഞെട്ടിയതായി ഒരു യാത്രക്കാരൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കോൺസെൻട്രേഷൻ ക്യാമ്പിൽ തടവുകാരിയായിരുന്ന വയോധികയായ സ്ത്രീ യാത്രക്കാരിൽ ഉണ്ടായിരുന്നെന്നും ഇവർ അസ്വസ്ഥയായെന്നും കരഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ട്രെയിനിലെ ഇന്‍റർകോമിലൂടെ ആരോ ഓഡിയോ പ്രക്ഷേപണം ചെയ്യുകയായിരുന്നു. സമീപകാലത്തായി ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഓസ്ട്രിയൻ ഫെഡറൽ റെയിൽവേ പ്രതികരിച്ചു.
ജർമ്മൻ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലർ ഓസ്ട്രിയയിലാണ് ജനിച്ചത്. പിന്നീട് ജർമ്മനിയിലേക്ക് കുടിയേറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.