ധാക്ക: ഇന്ത്യയിലെ അംബാസഡർ മുസ്തഫിസുർ റഹ്മാൻ ഉൾപ്പെടെ അഞ്ച് നയതന്ത്ര പ്രതിനിധികളെ ബംഗ്ലാദേശ് ഇടക്കാല സർക്കാർ തിരിച്ചുവിളിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബ്രസൽസ്, കാൻബെറ, ലിസ്ബൺ, ന്യൂഡൽഹി എന്നിവിടങ്ങളിലെ പ്രതിനിധികളോടും ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം നയതന്ത്ര അംഗത്തോടും ഉടൻ തന്നെ ധാക്കയിലേക്ക് മടങ്ങാൻ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. വ്യാഴാഴ്ചയാണ് ബംഗ്ലാദേശ് സർക്കാർ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ബംഗ്ലാദേശ് ഇടക്കാല സർക്കാറിന്റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ വിദേശനയം ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കഴിഞ്ഞദിവസം ബ്രിട്ടനിലെ ഹൈക്കമ്മീഷണർ സൈദ മുന തസ്നീമിനെ തിരിച്ചുവിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.